അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ മുക്കൂട്ടുതറ ടൗണുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ ആയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ മുക്കൂട്ടുതറ- കെ.ഓ.റ്റി റോഡ്, മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ മുക്കൂട്ടുതറ ടൗണിൽ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻഭാഗം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച ഓട നിർമ്മാണം, ടൈൽ പാകൽ എന്നിവയുടെ ഉദ്ഘാടനവും.
കൂടാതെ, മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിലവിലുള്ള ചെറിയ പാലത്തോടനുബന്ധിച്ച് കാൽനടയാത്രക്കാർക്കായി 13 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ നടപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനവുമാണ് നടക്കുക.
ഞായറാഴ്ച രാവിലെ 11.30ന് മുക്കൂട്ടുതറ ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മൂന്നു പദ്ധതികളുടെയും സംയുക്ത ഉദ്ഘാടനകർമ്മം നിർവഹിക്കും.
പ്രസ്തുത യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , സാമൂഹ്യ, രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.





