Kottayam

നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അപ്രതീക്ഷിതമായ മഴയും, മടവീഴ്ച്ചയും മൂലം കുട്ടനാട് – അപ്പർകുട്ടനാട് മേഘലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ച നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

നെൽ കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ നാളിതുവരെ പൂർണ്ണമായും കൊടുത്ത് തീർക്കാത്ത സാഹചര്യത്തിൽ പോലും വീണ്ടും കടമെടുത്ത് കൃഷി ഇറക്കിയ കൃഷിക്കാർക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടും വക്കഫ് പോലുള്ള വിഷയങ്ങളിൽ ഒന്നിച്ച് കൈകോർത്ത കേരളത്തിലെ ഇടതു സർക്കാരും , പ്രതിപക്ഷവും ഈ വിഷയത്തിൽ ഇടപെടാത്തത് കർഷകരോടുള്ള വെല്ലുവിളി ആണെന്നും സജി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *