മേലുകാവ് ഗ്രാമപഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു.
ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്ക് പ്രാധമിക കാര്യം പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ടേയ്ക്ക് എ ബ്രേക്ക് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള പഞ്ചായത്ത് വക സ്ഥലത്താണ് ഇപ്പോൾ ടോയ്ലറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ഇതോടൊപ്പം ഇലവിഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ട് മിനിമാസ് ലൈറ്റ് സ്ഥാപിച്ചതായും ഷോൺ ജോർജ് പറഞ്ഞു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫിന്റെ അധ്യക്ഷതയിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, വാർഡ് മെമ്പർ ഷീബമോൾ ജോസഫ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.