Pala

“മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ” സംഘടിപ്പിച്ചു

പാലാ: ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടോംസ് ചേംബർ ഹാളിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ കൺവെൻഷൻ പലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.

HRF കോട്ടയം ജില്ലാ പ്രസിഡൻറ് പ്രിൻസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ് വിഷയാവതരണം നടത്തി. മനുഷ്യാവകാശ പ്രവർത്തനം എന്നത് ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

സ്നേഹവും സൗഹാർദവും നിലനിൽക്കാൻ ഓരോ മനുഷ്യാവകാശ പ്രവർത്തകരും മുന്നിട്ടിറങ്ങേണമെന്നും,,, വർഗീയതയും ലഹരിയും നാട്ടിൽ അപകടകരമാം വർദ്ധിച്ചു വരുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും, ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് കർശനമായ ശിക്ഷ നൽകാനുള്ള നടപടികൾ കാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡൻറ് ജോയി കളരിക്കൽ, ജില്ലാ ട്രഷറർ തോമസ് കുര്യാക്കോസ്, ജില്ലാ കോഡിനേറ്റർ ഇ കെ ഹനീഫ, ഷാജു കെ എസ്, OD കുര്യാക്കോസ്, അൻസൽന പരിക്കുട്ടി, ജോസ് അഗസ്റ്റിൻ, ജോബ് പാല, ഷക്കീല അലിയാർ, ലതാ ഷാജു, സൽമ ഷഫീക്ക്, മനോജ് പാലാ, റിജോ അജി, ജാൻസി ബേബി എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *