Erattupetta

നാഗസാക്കി ദിനം ; യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. ലീന ഉദ്ഘാടനം നിർവഹിച്ചു.

അധ്യാപകൻ മുക്താർ നജീബ് വിദ്യാർത്ഥിനികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ഷൈലജ ഒ.എൻ, മാഹിൻ സി.എച്ച്, ഐഷാ മുഹമ്മദ്, ഫാത്തിമ മുജീബ്, ജ്യോതി പി നായർ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *