മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം ജൂലൈ ഒന്നിന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ.ഗിരീഷ്കുമാർ ജി.എസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് കോണുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിബി മാത്യു പ്ലാത്തോട്ടം, ഡോക്ടർ ബീനാപോൾ, ഡോക്ടർ അൻസാ ആൻഡ്രൂസ്, ശ്രീ ജസ്റ്റിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. മാതാപിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.