Melukavu

മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കലുംഅനുസ്മരണവും നടന്നു.1981 മുതൽ 87 വരെയുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും അന്നുണ്ടായിരുന്ന അധ്യാപകരെ ആദരിക്കലും നമ്മളിൽ നിന്നും വേർ പിരിഞ്ഞു പോയവരെ അനുസ്മരിക്കുന്നതുമായ ചടങ്ങാണ് നടന്നത്.

മേലുകാവ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയി ൽ ശ്രീ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ഗിരീഷ് കുമാർ ജി എസ് മുഖ്യപ്രഭാഷണം നടത്തി.

കോളേജ് ബസാർ റവ സൈമൺ പി ജോർജ് മുൻ പ്രിൻസിപ്പൽ ഫാദർഡോക്ടർ പി വി ജോസഫ്, പൂർവ്വ വിദ്യാർത്ഥികളായ അഡ്വക്കേറ്റ് അനിൽകുമാർ, ഡോക്ടർ സ്റ്റാലിൻ കെ തോമസ്, സിബി മാത്യു പ്ലാത്തോട്ടം, തുടങ്ങിയവർ പ്രസംഗിച്ചു.

പൂർവി വിദ്യാർത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ യി സിബി മാത്യു പ്ലാത്തോട്ടത്തിൽ നെയും,സെക്രട്ടറിയായി ജെസ്സിന്താ ആഗസ്റ്റിനേയും, ട്രഷററായി അഡ്വക്കേറ്റ് അനിൽകുമാറിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *