Mundakayam

ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റ് പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും

മുണ്ടക്കയം: ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനവും ജൈവവൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും പൂഞ്ഞാർ നിയോജക മണ്ഡലം എം ൽ എ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു.

ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിഷ് ജെ ഒഴാക്കൽ, റേഞ്ച് ഫോറെസ്റ് ഓഫീസർ , അഴുത പരിസ്ഥിതി ദിന സന്ദേശം നൽകി.

എരുമേലി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ഹരിലാൽ കൃഷ്ണൻ കാര്യാട് പരിസ്ഥിതി ദിനാശംസകൾ നേർന്നു. ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പകർപ്പ് ചീഫ് മാനേജർ ശ്രീ അനൂപ് ത്യാഗരാജനിൽ നിന്നും ഗ്രാമപഞ്ചായത് പ്രസിഡന്റ് കുമാരി രേഖ ദാസ് ഏറ്റു വാങ്ങി.

കഴിഞ്ഞ രണ്ടു വർഷക്കാലമായി എസ്റ്റേറ്റ് മാനേജർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ അധ്യാപികയായ മഞ്ജു മേരി ചെറിയാൻ ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് മെമ്പർ ജൈവ വൈവിധ്യ ബോർഡ് ( ജീവനക്കാരും സൂപ്പർവൈസർമാരും തൊഴിലാളികളും ചേരുന്ന സംഘം സർവ്വേകളിലൂടെയും കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കോളജിക്കൽ സയൻസ്, ട്രിവാൻഡ്രം നേച്ചർ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും ഗവേഷക വിദ്യാർത്ഥികളുടെയും വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരുടെയും സഹായത്തോടെ എസ്റ്റേറ്റിലെ സസ്യ ജന്തു ജാലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.

എസ്റ്റേറ്റിൽ നടന്ന സർവ്വേ യുടെ ഭാഗമായി നടന്ന പഠനത്തിൽ മുണ്ടക്കയം എസ്റ്റേറ്റിൽ നിന്നും പുതിയ ഇനം ചിലന്തി വർഗത്തെ കണ്ടെത്തുകയും ചെയ്തു. ചടങ്ങിൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഖ ദാസ് , , ശ്രീ കെ.കെ. ജനാർദ്ദനൻ (ജനറൽ സെക്രട്ടറി ഐ ൻ ടി യു സി ), ശ്രീ കെ.കെ.സിജു (ജനറൽ സെക്രട്ടറി യു ടി യു സി ), വാർഡ് മെമ്പർ ശ്രീമതി റേച്ചൽ തോമസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലോചന സുരേഷ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീമതി ഷിജി ഷാജി, ജൈവ വൈവിധ്യ ബോർഡ് കോട്ടയം ജില്ലാ കോർഡിനേറ്റർ ഡോക്ടർ തോമസ് ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അസിസ്റ്റന്റ് മാനേജർ ശ്രീ റോഷിൻ ടോം നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *