ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോപാൻ എന്ന പേരിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും ഗൈഡിങ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി.
ഗൈഡിങ് യൂണിറ്റിലേക്ക് പുതുതായി പ്രവേശന ലഭിച്ച അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഏതാനും പ്രവർത്തന പരിശീലനങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന ക്യാമ്പ് സന്ദർശിച്ച് ഗൈഡ് അംഗങ്ങളുമായി സംവദിച്ചു.
സീനിയർ അധ്യാപകൻ മുഹമ്മദ് ലൈസൽ, പി ജി ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ് ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ പി എൻ ഓമന, ജ്യോതി പി നായർ, ലിൻസി ജോയ്, ഖദീജ ജബ്ബാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.