പാലാ : കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായിരുന്നു. നഗരസഭ കൗൺസിലർമാർ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി സ്വർണ്ണക്കപ്പ് 13 തീയതി കലോത്സവ വേദിയായ തൃശ്ശൂരിൽ എത്തിക്കും.





