രാഷ്ട്ര പിതാവി നെ വിസ്മരിച്ചു പോകുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാമൂഹ്യ പൊതുപ്രെവർത്തകനും റെസിഡൻസ് കൌൺസിൽ പ്രസിഡന്റ്മായ പ്രസാദ് കുരുവിള.
ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി പ്രതിചായ കർഷക സംഘത്തിന്റെയും, പ്രതിച്ഛായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെയും നേതൃത്വത്തിൽ കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂൾ പരിസര ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ഗാന്ധി അനുസ്മരണം ഗാന്ധി ജയന്തിയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണിന്ന്. ഗാന്ധിജിയെ മാതൃകയാക്കേണ്ട തലമുറ നെഗറ്റീവ് ക്യാരക്ടറുകളുടെ പിന്നാലെ പായുകയാണ്, അപകടങ്ങളിൽ പെടുകയാണ്. സ്കൂൾ ഹെഡ്മിസ്ട്രെസ് ഷീന, ജാൻസ് വയലികുന്നേൽ, ജോസ് വടകര, സിബി വരകു കാലായിൽ,ജോണി മുണ്ടാട്ട്, സിബി മാറാമറ്റത്തിൽ, ജോർജുകുട്ടി കുറ്റ്യാനി എന്നിവർ പ്രസംഗിച്ചു.