മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച്ച 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രൽ പ്രയർ ഹാളിൽ നടത്തും.
പാലാ രൂപതയുടെ 75ാം വാർഷികം, മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണറി മെഡിസിൻ, ന്യൂറോളജി,ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.
സൗജന്യ രക്തസമ്മർദ്ധ പരിശോധന, ഷുഗർ പരിശോധന, ഇ.സി.ജി., പി.എഫ്.ടി പരിശോധന എന്നിവയും ക്യാമ്പിൽ ലഭ്യമാകും. റജിസ്ട്രേഷന് ഫോൺ നമ്പർ – 8281402487.