ലയൺസ് ക്ലബ് രാമപുരം, ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ഐ മൈക്രോ സർജറി & ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.
രാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോർജ് കുരിശുമൂട്ടിലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു മുഖ്യപ്രഭാഷണം നിർവഹിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സൗമ്യ സേവിയർ,സ്കൂൾ പ്രിൻസിപ്പാൾ അലൻകുമാർ എ. പിടിഎ പ്രസിഡന്റ് ശ്രീ പ്രമോദ്.ബി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ .ബി. എന്നിവർ സംസാരിച്ചു.

ലയൺസ് മെമ്പർമാരായ ശ്രീ ദീപു സുരേന്ദ്രൻ, ശ്രീ മനേഷ് എബ്രഹാം ലിജു തോമസ്,തിരുവല്ല ഐ ഹോസ്പിറ്റൽ നേത്രരോഗ വിദഗ്ധൻ . സിറ്റിൽ മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലയൺസ് ക്ലബ് ട്രഷറർ ശ്രീ ബെല്‍റാം ടി കെ നന്ദി പ്രകാശിപ്പിച്ചു.