ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബിന്റെയും വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ സെന്റ് പോൾസ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കലിന്റെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് Ln. സെബാസ്റ്റ്യൻ മർക്കോസ് നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ്, ലയൺസ് ക്ലബ് സോൺ ചെയർമാൻ ശ്രീ. റ്റി.ജി. വിജയകുമാർ, ലയൺസ് പി.ആർ.ഒ. ശ്രീ. ദിനേശ് രാമഷേണായി, ശ്രീ. രതീഷ് സി.എം. പി.റ്റി.എ പ്രസിഡന്റ്, ഡോ. ജോത്സനാ (അമിതാ ഐ കെയർ ഹോസ്പിറ്റൽ, തിരുവല്ല) തുടങ്ങിയവർ ആശംസാപ്രസഗം നടത്തി.
നേത്ര പരിശോധനയിൽ കണ്ണട ആവശ്യമായ മുഴുവൻ കുട്ടികൾക്കും കണ്ണട സൗജന്യമായി നൽകുകയുണ്ടായി.
ഐ മൈക്രോ സർജറി & ലേസർ സെന്റർ തിരുവല്ലയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.