കൊല്ലപ്പള്ളി :കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Eye micro surgery & Laser centre Thiruvalla(അമിത eye കെയർ ), യുടെ സഹകരണത്തോടെ കൊല്ലപ്പള്ളി ലയൻസ് ക്ലബ് ഹാളിൽ, ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടാം തിയതി രാവിലെ 9.00 മുതൽ മെഗാ മെഡിക്കൽക്യാമ്പ് നടത്തപ്പെട്ടു.
പരിപാടിയുടെ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് ലയൺ ലോയിറ്റ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ബഹു: മണി C കാപ്പൻ MLA നിർവഹിച്ചു. Dr. Sam Mathew MBBS MD, ( Diabetologist and physician MKM hospital Pravithanam) പ്രമേഹ രോഗത്തെ പറ്റിയും, ജീവിത ശൈലി രോഗത്തെ പറ്റിയും, വ്യായാമത്തിന്റെ ആവശ്യകതയെ പറ്റിയും വിശദമായി ക്ലാസ്സ് എടുക്കുകയുണ്ടായി. ഡിസ്ട്രിക്റ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ Lion സിബി മാത്യു പ്ലാത്തോട്ടം വിഷയവതരണം നടത്തുകയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തുകയും ചെയതു.
M J F Lion Dr. P. K. ബാലകൃഷ്ണൻ, ശ്രീമതി ജോഷികുമാരൻ(BPC ramapuram) Lion. നിക്സൺ അറക്കൽ ബന്നി മാത്യു ചോക്കാട്ട്, ഹരിദാസ് തോപ്പിൽ (ZC)എന്നിവർഎം ആശംസകൾ നേരുകയും ചെയ്തു. പ്രസ്തുത ക്യാമ്പിൽ പങ്കെടുത്തവരിൽ അർഹരായ 50 പേർക്ക് കണ്ണാടി ഫ്രീ ആയി കൊടുക്കുന്നതും, കണ്ണൊപ്പറേഷൻ ആവശ്യമുള്ളവർക്കു ഫ്രീ ആയി ചെയ്തു കൊടുക്കുന്നതുമാണ്.
ക്യാമ്പിൽ പങ്കെടുത്തവരിൽ അർഹത ഉള്ളവർക്കു ഹൃദരോഗ സംബന്ധമായ ഇസിജി മുതലായ പരിശോധനകൾ ഫ്രീ ആയി ചെയുകയുണ്ടായി.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി സൗജന്യ നിരക്കിൽ രക്ത പരിശോധന നടത്തുകയുണ്ടായി.
SFK പ്രോഗ്രാമിന്റെ ഭാഗമായി പാലാ BRC യുമായി ചേർന്നു സ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശോധനയും നടത്തുകയുണ്ടായി.കണ്ണാടി അവശ്യമുള്ള കുട്ടികൾക്ക് SFK പ്രോഗ്രാം പ്രകാരം കണ്ണാടി സൗജന്യമായി കൊടുക്കുവാനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുകയുണ്ടായി.