മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ല ,കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും ലയൺസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണുപരിശോധനാ മെഡിക്കൽ ക്യാമ്പ് നടത്തി.
കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പരിസരവാസികൾക്കും ക്യാമ്പിൽ പങ്കെടുത്ത് തിമിര ശസ്ത്രക്രിയവേണ്ടുന്നവർക്ക് പരിസരം നടത്തുകയും,കണ്ണട ആവശ്യക്കാർക്ക് വിതരണവും ചെയ്യതു.പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുതു. ഐ മൈക്രോ സർജറി ഹോസ്പിറ്റൽ തിരുവല്ല ക്യാമ്പ് കോഡിനേറ്റർ സന്ധ്യ വിനോദ് മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, എസ്.എം.സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്,ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻറ് രാജേഷ് എംപി,എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സുനിൽകുമാർ ബി ,ജയലാൽ കെ വി ,സുനിൽ സെബാസ്റ്റ്യൻ,സോജാ സെബാസ്റ്റ്യൻഎന്നിവർ പ്രസംഗിച്ചു.