കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.
ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡ്രൈവിംഗ് പരിശീലനവും, ലൈസൻസ് എടുക്കുന്നത് വരെയുള്ള ചിലവുകളും ആശുപത്രി മാനേജ്മെന്റ് വഹിക്കുമെന്ന് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പ്രഖ്യാപിച്ചു.
മേരീക്വീൻസ് ഷീ ഡ്രൈവ്സ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം കോട്ടയം നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബു, കേരളത്തിലെ ആദ്യത്തെ 108 ആംബുലൻസ് വനിതാ ഡ്രൈവർ ദീപാമോൾ പി.ജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിൽ ഡോ. ലിസിയമ്മ ജോസ് കോക്കാട്ട്, ആർ.എം.ഓ ഡോ. അനീഷാ മാത്യു, നഴ്സസ് മാനേജർ ഷൈനി, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ സി. മേരി ലിജി, പി.ആർ.ഓ നിത്യ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.





