കൂട്ടിക്കൽ: കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പും, ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും നടത്തുന്നു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഓഗസ്റ്റ് മാസം 24ാം തീയതി ഉച്ച കഴിഞ്ഞ് 2 30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഗോപിനാഥപിള്ളയാണ് ക്ലാസ് നയിക്കുന്നത്.
അനാരോഗ്യകരമായ ഭക്ഷണ രീതികൾ, വ്യായാമ കുറവ്, ലഹരി ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് നമ്മുടെ സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുവാനുള്ള പ്രധാന കാരണം.
ഇവ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ പക്ഷാഘാതം, ഹൃദയസ്തംഭനം ,വൃക്ക രോഗങ്ങൾ തുടങ്ങിയ അവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേരും.ഇവയെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്.