Pala

സൗജന്യ ബോധവൽക്കരണ സെമിനാറുകൾ ആരംഭിച്ചു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാ​ഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാ​ഗമായി രൂപത കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തുന്ന സൗജന്യ ബോധവൽക്കണ സെമിനാറുകൾക്ക് തുടക്കമായി.

രൂപത തല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ട് നിർവ്വഹിച്ചു. ഹിസ്റ്ററി വിഭാ​ഗം അധ്യാപകൻ റെജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു കുര്യൻ എന്നിവർ പ്രസം​ഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റി പാലാ ക്ലിനിക്കൽ സെക്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.എ‍യ്ഞ്ചൽ തോമസ് സെമിനാറിന് നേതൃത്വം നല്‌കി.

Leave a Reply

Your email address will not be published. Required fields are marked *