വെള്ളികുളം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം നടത്തി കപ്പൂച്ചിൻ മിഷനറി വൈദികനായി നവാ ഭിഷിക്തനായ ഫാ. ആൻറണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി.2025 മേയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് പൗരോഹിത്യപട്ടം സ്വീകരിച്ചത്.
ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ ആദ്യ ബാച്ച് ബി. ടെക് വിദ്യാർത്ഥിയായിരുന്നു. തുടർന്നു എം.ബി.എ. യുടെ ഉപരിപഠനത്തിനു വേണ്ടി അയർലണ്ടിലേക്ക് പോയി.രണ്ടുവർഷം ഇലക്ട്രോണിക്സ് എൻജിനീയറിങ് ജോലി ചെയ്തുവരവേ സെമിനാരിയിൽ ചേർന്ന് പുരോഹിതനാകണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അങ്ങനെ അയർലണ്ടിലെ സെമിനാരിയിൽ ഫിലോസഫി – തിയോളജി പഠനം പൂർത്തിയാക്കി 2025 മെയ് മാസത്തിൽ വൈദിക പട്ടം സ്വീകരിച്ചു.
ആദ്യമായിട്ടാണ് ഒരു മലയാളി അയർലണ്ടിലെ സെമിനാരിയിൽ പഠനം നടത്തി വൈദിക പട്ടം സ്വീകരിക്കുന്നത്. പൗരോഹിത്യപട്ട ചടങ്ങിൽ വീട്ടുകാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു.
ഭരണങ്ങാനം വാളിപ്ലാക്കൽ കുര്യൻ & അന്നക്കുട്ടി ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്ത വ്യക്തിയാണ് ആൻ്റണി. ഇളയ സഹോദരി ബിനീത അരിക്കുഴ ഇടവക കല്ലുവെച്ചേൽ ജെയിംസിന്റെ ഭാര്യയാണ്. മൂവാറ്റുപുഴ സ്കൂൾ അധ്യാപികയാണ്. വൈദിക പട്ടം സ്വീകരിച്ചതിനുശേഷം നാട്ടിൽ ആദ്യമായി എത്തിയ ആൻ്റണിയച്ചൻ മാതൃ ഇടവകയായ ഭരണങ്ങാനം ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
അച്ചൻ്റെ അമ്മയുടെ സ്വദേശമായ വെള്ളികുളം പള്ളിയിലും വിശുദ്ധ കുർബാന അർപ്പിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം ആന്റണിയച്ചനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചാക്കോച്ചൻ കാലാപറമ്പിൽ,സാൻ്റോ സിബി തേനംമാക്കൽ, ആൽബിൻ പാലക്കുഴയിൽ തുടങ്ങിയവർ ആന്റണി അച്ചനെ സ്വീകരിച്ചു.





