പൂഞ്ഞാർ: മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ : മൻമോഹൻ സിംഗിന്റെ വേർപാടിൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചന യോഗം, പൂഞ്ഞാർ ടൗണിൽ ചേർന്നു.
യോഗത്തിൽ, 10 വർഷം ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിംഗ് നടപ്പാക്കിയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വിവരവകാശ നിയമം, കർഷർക്ക് ഉണ്ടായിരുന്ന,70000 കോടിയുടെ കാർഷിക കടം എഴുതി തള്ളൽ, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷ നിയമം, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത തുടങ്ങിയ കാര്യങ്ങൾ, നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചെന്ന്, യോഗം ഉദ്ഘാടനം ചെയ്ത DCC ജനറൽ സെക്രട്ടറി അഡ്വ.ജോമോൻ ഐക്കര പറഞ്ഞു.
യോഗത്തിൽ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, വിവിധ പാർട്ടി പ്രതിനിധികളായ കെ ശശി. കുളത്തുങ്കൽ ,പി എൻ ദാസപ്പൻ, ദേവസ്യാച്ചൻ വാണിയപ്പുര,
പൂഞ്ഞാർ മാത്യു, ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപ്പള്ളി, എം സി വർക്കി, ജോഷി പള്ളിപറമ്പിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി രാജമ്മ ഗോപിനാഥ്, സി കെ കുട്ടപ്പൻ,പി ജി ർദ്ദനൻ, സജി കൊട്ടാരം, മധു പൂതക്കുഴി എന്നിവർ അനുശോചനങ്ങൾ അറിയിച്ചു സംസാരിച്ചു.