കൂട്ടിക്കൽ: ലഹരി മുക്ത പഞ്ചായത്തുതല ത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി.
കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 – 1995 വർഷങ്ങളിൽ രണ്ടു തവണയും കേരളോത്സവത്തിൽ സ്റ്റേറ്റിൽ റണ്ണർ അപ്പ് ആയ ടീം അംഗവുമായ എം വി ഹരിഹരൻ , മുൻഫുട്ബോൾ താരവും സ്റ്റേറ്റ് താരവുമായ ജി എസ്ശിവദാസൻ, സീനിയർ താരം കെ എസ്ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
കോച്ച് എ ബി യുടെ ശിക്ഷണത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലങ്ങളിലാ ഈ ക്യാപിൽ പങ്കെടുത്ത ആദിൽ കേരള ടീമിൽ സെലക്ഷൻ കിട്ടിയതിനുള്ള യാത്രയപ്പും ടി കാലയളവിൽ കളിച്ചു. ആർമിയിൽ അഗ്നിവീർ സെലക്ഷൻ കിട്ടി പോകുന്ന യാസിനും മെമൻ്റോ നൽകി ആദരിച്ചു.