ഈരാറ്റുപേട്ട : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സംസ്ഥാന സർക്കാർ,കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ സംയുക്തമായി നടത്തപ്പെടുന്ന ഉന്നതി പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഫുഡ് പ്രോസസ്സിംഗ് പരിശീലനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു.
യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 39 പേരടങ്ങുന്ന പരിശീലനം 2024 ഒക്ടോബർ 23നു ആരംഭിച്ചു 2024 നവംബർ 4നു അവസാനിക്കും.