Erattupetta

ഫുഡ് ഫെസ്റ്റിവൽ നടത്തി

ഈരാറ്റുപേട്ട: കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച “നാടൻ വിഭവങ്ങളുടെ പ്രദർശനം” സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.

ഹെഡ്മിസ്ട്രസ് സെമിനാ വികെ, പിടിഎ പ്രസിഡണ്ട് ഒ എ ഹാരിസ്, വൈസ് പ്രസിഡൻറ് അസീസ് പത്താഴപ്പടി, യങ്ങ് ഫാർമേഴ്സ് ക്ലബ്ബ് കോഡിനേറ്റർ ബിസ്നി സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *