ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ചെരുപ്പ് കടയാണ് കത്തിനശിച്ചത്.
കോട്ടയത്ത് നിന്നും അഗ്നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുരടുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്കുന്ന കടകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്.
അപകട കാരണം വ്യക്തമായിട്ടില്ല. ഗാന്ധിനഗര്‍ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.