Ramapuram

രാമപുരം കോളേജിൽ “ഫയർ ആൻഡ് സേഫ്റ്റി” പരിശീലന ക്ലാസ്സ്

രാമപുരം: മാർ ആഗസ്‌തീനോസ് കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറും(പാലാ) മാനേജ്മെൻറ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

ബി.ബി.എ വിദ്യാർത്ഥികൾക്കായ് നടത്തിയ പരിശീലന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ ആധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ഡിപ്പാർട്ട്മെൻറ്, മേധാവി ലിൻസി ആൻ്റണി, അസി. പ്രൊഫസർ മീര എലിസബത്ത് അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *