ഈരാറ്റുപേട്ട : സേവന ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് ആംബുലൻസ് നൽകി. ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് കരുണക്ക് ഏറ്റവും പുതിയ മോഡൽ ആംബുലൻസ് നൽകിയത്.
വാഹനത്തിൻ്റെ താക്കോൽ കൈമാറ്റം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്ത് മണിക്ക് കരുണയിൽ വെച്ച് നടന്നു. കോട്ടയം സോണൽ ഹെഡ് നിഷാ കെ. ദാസ് കരുണ ചെയർമാൻ എൻ.എ.എം ഹാറൂണിന് വാഹനത്തിൻ്റെ താക്കോലും മറ്റ് രേഖകളും കൈമാറി.
പാലാ റീജിയണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ്, ഇൻസ്പക്ഷൻ വിഭാഗം വൈസ് പ്രസിഡൻ്റ്സിയാദ് എം.എസ് ഈരാറ്റുപേട്ട ബ്രാഞ്ച് ഹെഡ് മാത്യു പോൾ, മാനേജർ ഫായിസ എന്നിവർ സംസാരിച്ചു. കരുണ എക്സിക്യുട്ടിവ് കമ്മറ്റി അംഗം കെ . കെ . സാദിക്ക് സ്വാഗതവും മാനേജർ കെ.പി ബഷീർ നന്ദിയും അറിയിച്ചു.





