Kanjirappally

പട്ടികവർഗ്ഗക്കാരുടെ പേരിൽ വ്യാജ ജാതിസർട്ടിഫിക്കറ്റ് സമ്പാദിച്ചവർക്കെതിരെ നടപടിസ്വീകരിക്കണം :റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ

കാഞ്ഞിരപ്പള്ളി :പട്ടികവർഗ്ഗക്കാരുടെ പേരിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച ഉദ്യോഗവും മറ്റാനുകൂല്യങ്ങളും നേടിയ വർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു മലഅരയ റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ശ്രീ ശബരീശ കോളേജ്ഓഡിറ്റോറിയത്തിൽനടന്നറാങ്ക്ഹോൾഡേഴ്സ് യോഗവും സെമിനാറും ശ്രി. കെ . വി. വിജയൻ ഐപിഎസ് ഉദ്ഘാടനംചെയ്തു. പട്ടികവർഗ്ഗക്കാരുടെ പാരമ്പര്യമില്ലാത്ത നിരവധിപേരാണ് പട്ടികവർഗ്ഗക്കാരുടെ റാങ്ക് ലിസ്റ്റിൽ അനർഹമായിഇടം നേടിയിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച്സർവീസിൽ പ്രവേശിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും സെമിനാറിൽ തീരുമാനിച്ചു. സംസ്ഥാനത്തിൻ്റെവിവിധഭാഗങ്ങളിൽ നിന്നായി നിരവധിറാങ്ക് ഹോൾഡേഴ്സും സാമൂഹ്യ പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു.

യോഗത്തിൽശ്രീ. എം.കെ. സജി(ജോ. രജിസ്ട്രാർ എം.ജി. സർവ്വകലാശാല) അധ്യക്ഷത വഹിച്ചു. ഷൈലജ നാരായണൻ (ട്രൈബൽ റൈറ്റർ) സ്വാഗതം പറഞ്ഞു. പി.കെ. സജീവ്(ജോ. രജിസ്ട്രാർ എം.ജി. സർവ്വകലാശാല)ആമുഖ പ്രസംഗം നടത്തി.

കെ. ആർ ഗംഗാധരൻ IRS,കെ.പി. രാമപ്രസാദ് (മാനേജർ SBI )കെ.കെ. മോഹനൻ (ഡപ്യൂട്ടി മാനേജർ കൊച്ചിൻ ഷിപ്യാർഡ്.) വി.എൻ.സതീശൻ (അസി.മാനേജർ എഫ്. എ. സി.റ്റി. (റിട്ട) ) കെ. ആർ. സൂര്യ മോൾ
(റിസേർച്ച് സ്കോളർ) അഡ്വ. അർജുൻ വലിയ വീട്ടിൽ, കെ.കെ. സനൽകുമാർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *