General

ഇരുമാപ്രമറ്റം എംഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ്.റവ.വി.എസ് ഫ്രാൻസിസിന് സ്വീകരണവും നടന്നു

ഇരുമാപ്രമറ്റം: എം.ഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും വിതരണവും അനുബന്ധ പരിപാടികളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

സ്കൂൾ ലോക്കൽ മാനേജർ റവ. മാക്‌സിൻ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് സുവനീർ പ്രകാശനം നിർവഹിച്ചു.

ചീഫ് എഡിറ്റർ മനോജ് ടി. ബെഞ്ചമിൻ സുവനീർ അവതരണം നിർവഹിച്ചു. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തിയ മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐയും സിഎംഎസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജറുമായ ജെസ്സി ജോസഫ്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പൂർവ്വ വിദ്യാർത്ഥികളുടെ പങ്കും ഓർമ്മിപ്പിച്ചു.

രക്ഷാധികാരി എ. ജെ ഐസക് അമ്പഴശ്ശേരി അനുഗ്രഹ സന്ദേശം നൽകി. ഓ.എസ് എ പ്രസിഡൻ്റ് സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, സെക്രട്ടറി റ്റി.ജെ ബെഞ്ചമിൻ, വൈസ് പ്രസിഡൻ്റ് ദീപാമോൾ ജോസഫ്, വാർഡ് മെമ്പർ മറിയാമ്മ ഫെർണാണ്ടസ്, പ്രൊഫ.റോയ് തോമസ് കടപ്ലാക്കൽ, പിടിഎ പ്രസിഡൻ്റ് ശാമുവേൽ കെ.ജെ,കൈക്കാരൻ ജോസഫ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.ടീച്ചർ ഇൻ ചാർജ്ജ് ലിന്റാ ദാനിയേൽ സ്വാഗതവും ഓ എസ് എ ട്രഷററും സുവനീർ കമ്മിറ്റി മെമ്പറുമായ സിബി മാത്യു പ്ലാത്തോട്ടം കൃതജ്ഞതയും രേഖപ്പെടുത്തി. പരിപാടി ആത്മാർത്ഥമായ പങ്കാളിത്തവും സംഘടനാ മികവും കൊണ്ട് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *