Erattupetta

ഈരാറ്റുപേട്ട ടീം റെസ്ക്യൂ ഫോഴ്സ് ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: ടീം റെസ്ക്യൂ ഫോഴ്സിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇന്ന് വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും. കൂടാതെലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടക്കും

ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥി ആയിരിക്കും. ടീം റെസ്ക്യു പ്രസിഡൻ്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിക്കും.ഫിലിപ്പ് മമ്പാട് ഇൻ്റർനാഷണൽ മൈൻഡ് ട്രെയിനർ & മോട്ടിവേഷൻ സ്‌പീക്കർ ക്ലാസ് നയിക്കും. പ്രസിഡൻ്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിക്കും.

നഗരസഭാ കൗൺസിലറും ടീം റെസ്ക്യൂ രക്ഷാധികാരിയുമായ പി.എം.അബ്ദുൽ ഖാദർ, റബീസ് ഖാൻ ,ആരിഫ് വാഴയിൽ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *