ഈരാറ്റുപേട്ട : വഖഫ് ഭേദഗതി നിയമത്തിൻറെ പേരിൽ സാമുദായിക ധ്രൂവീകരണത്തിലൂടെ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾ ജാഗ്രതപാലിക്കണമെന്ന് ദക്ഷിണകേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി അഭ്യർത്ഥിച്ചു.
വഖഫ് നിയമഭേദഗതി ബിൽ നിരാകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്ത് നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമാം സുബൈർ മൗലവി അദ്ധ്യക്ഷത വഹിച്ചു.
കേരളാ മുസ്ലിം ജമാഅത്ത്ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് മുഹമ്മദ് സക്കീർ, ഇമാം അഷറഫ് കൗസരി, ഇമാം അലി ബാഖവി, അഫ്സർ പുള്ളോലിൽ, മുഹമ്മദ് സാലിഹ്, വി.എച്ച്.നാസർ, അബ്ദുൽ വഹാബ്, അൻസാരി പി.എച്ച്., വി.പി.മജീദ്, എ.എസ്.സലീം,തുടങ്ങിയവർ സംസാരിച്ചു.