ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേഘമൽഹാർ എന്ന പേരിൽ പുതിയ മ്യൂസിക് ക്ലബ് സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു.
കലാപരമായി വളരെ മികവുള്ള സ്കൂളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദഗ്ധരെ കൊണ്ട് പരിശീലനം ലഭ്യമാക്കും.
പരിശീലകരായ ബിനു ജോസഫ് സന്തോഷ് പാല തുടങ്ങിയവരാണ് വിവിധ സംഗീത ഉപകരണങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കുട്ടികളുടെ വിവിധ ശേഷികളെയും നൈപുണികളെയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ ക്ലബ്ബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
ഏതാനും വർഷങ്ങളായി കരാട്ടെ പരിശീലനവും സ്കൂളിൽ നടന്നുവരുന്നു. സംഗീത അധ്യാപികയായ സ്വപ്ന നാഥാണ് സംഗീത ക്ലബ്ബിൻറെ ചുമതല വഹിക്കുന്നത്.
ചടങ്ങിൽ അധ്യാപകരായ മുഹമ്മദ് ലൈസൽ ഡോക്ടർ മഞ്ജു കെ എം, റസിയ കെ എ, ശ്രീജ ഇ വി തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന കുട്ടികളുടെ ഇമ്പമാർന്ന വൃന്ദ വാദ്യ പരിപാടി ഏറെ ശ്രദ്ധേയമായി.