ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു.
മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം.കെ.അൻസാരി ആമുഖ പ്രഭാഷണം നടത്തി.
രണ്ടു വർഷത്തിനിടയിൽ നിലവിലെ ഓഡിറ്റോറിയത്തിൻ്റെ നവീകരണം, ഓപ്പൻ എയർ തീയേറ്റർ നവീകരണം, ഹയർ സെക്കണ്ടറി ബ്ലോക്കിലെ ഓഡിറ്റോറിയത്തിൻ്റെ പൂർത്തീകരണം, ഗേൾസ് ഹോസ്റ്റൽ നിർമ്മാണം, സ്റ്റാഫ് ആൻറ്റ് സ്റ്റുഡൻസ് ഫെസിലിറ്റി സെൻ്റർ ,ലൈബ്രറിയുടെ നവീകരണം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ വിപുലീകരണം എന്നിവയ്ക്കായി മുന്ന് കോടി രൂപ ജുബിലി ആഘോഷത്തിൻ്റെ ഭാഗമായി ചെലവഴിക്കാനാണ് ട്രസ്റ്റ് തിരുമാനം.
സ്കൂളിൻ്റെ സ്ഥാപക മാനേജർ എം.കെ. കൊച്ചുമക്കാർ മെമ്മോറിയൽ ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനംആൻ്റോ ആൻ്റണി എം.പി. യും ഡയമണ്ട് ജൂബിലി ലോഗോയുടെ പ്രകാശനകർമ്മം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും നിർവ്വഹിച്ചു.
സ്കൂൾ സ്ഥാപക സമിതി അംഗങ്ങൾക്കും വിരമിച്ച പ്രഥമ അധ്യാപകർക്കുള്ള ഉപഹാരം ഗോപിനാഥ് മുതുകാട് നൽകി. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പ്രിൻസിപ്പൽ പി പി. താഹിറ ,ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് പൊന്തനാൽ, ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് ,പി.റ്റി.എ പ്രസിഡൻ്റ് തസ്നിം എം.മുഹമ്മദ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പി.എസ് ഐഷാ മോൾ എന്നിവർ സംസാരിച്ചു.എം.എഫ് അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.