Erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കയ്യേറ്റം പ്രതിഷേധാർഹം: യു.ഡി.എഫ്.

ഈരാറ്റുപേട്ട: ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ മുസ് ലിം ലീഗ് അംഗം കെ.സുനിൽകുമാറിനെ സി.പി.എം അംഗം സജീർ ഇസ്മായിൽ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും യു ഡി.എഫിലെ വനിതാ കൗൺസിലറന്മാരായ അൻസലനാ പരിക്കുട്ടി , സുനിത ഇസ്മായിൽ എന്നിവരെ അസഭ്യം പറയുകയും മറ്റൊരു യു.ഡി.എഫ് കൗൺസിലറായ ഡോ. സഹ് ല ഫിർദൗസിെനെ സ്റ്റീൽ പ്ലൈറ്റ് കൊണ്ട് ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും സജീറിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നഗരസഭയുടെ കോടികൾ വിലയുള്ള നഗര ഹൃദയത്തിലുള്ള ഭൂമി മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നഗരസഭയിലെ ചില സി.പി.എം കൗൺസിലറന്മാർ ഈ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

യു ഡി .എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി അഡ്വ.ജോമോൻ ഐക്കര, ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, പി.എം.അബ്ദുൽ ഖാദർ ,വി .പി .നാസർ, റാസി ചെറിയ വല്ലം, കെ.എ.മുഹമ്മദ് ഹാഷിം, അൻവർ അലിയാർ, വി.എം.സി റാജ്, കെ.കെ.സാദിഖ്, ഷഹീർ കരുണ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *