Erattupetta

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട: നിർദിഷ്ട ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ടെണ്ടർ വിളിക്കുന്ന നടപടികളിലേക്ക് എത്തിയിട്ടുണ്ടെന്നും പരമാവധി വേഗത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും, ഈരാറ്റുപേട്ട കേന്ദ്രമായി ട്രാഫിക് യൂണിറ്റു തുടങ്ങുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയ വീട്ടിൽ അദ്യക്ഷത വഹിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ: ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റിയംഗം സണ്ണി മാത്യു, നിയോജക മണ്ഡലം സെക്ട്ടറി സോജൻ ആലക്കുളം, മുനിസിപ്പൽ കൗൺസിലർ ലിനാ ജയിംസ്, മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ്, പി.എസ്.എം.റംലി, എ.കെ നാസ്സർ, ബാബു വരവുകാലാ, ജോർജ് ജോസഫ്,സിബി മാത്യു പാറൻകുളങ്ങര, സിദ്ദീഖ്,ഷാനവാസ് കടപ്ലാക്കൽ, ജയിംസ് കുന്നേൽ, പരിക്കൊച്ച്,നാസ്സർ ഇടത്തുംകുന്നേൽ, അലിയാർ പേഴുംകാട്ടിൽ, സലിം വാക്കയിൽ, അസറുദ്ദീൻ ആലുംതറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *