ഈരാറ്റുപേട്ട: സംസ്ഥാന ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഈരാറ്റുപേട്ട മുസ്ലീം ഗേൾസിന് ഉന്നത വിജയം കൈവരിക്കാനായി. 41 കുട്ടികളാണ് ഫുൾ A+ കരസ്ഥമാക്കിയത്.
304 കുട്ടികൾ പരീക്ഷയെഴുതിയതിൽ 268 കുട്ടികൾ ഉന്നത പഠനത്തിനർഹരായി. 88.61% വിജയമാണ് സ്കൂളിന് ലഭിച്ചത്.
ബയോളജി സയൻസ് വിഭാഗത്തിൽ 26 കുട്ടികൾക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 6 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 4 കുട്ടികൾക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 5 കുട്ടികൾക്കുമാണ് ഫുൾ A+ ലഭിച്ചത്. വിജയികളെ സ്കൂൾ മാനേജ്മെൻ്റും പി റ്റി എ യും അഭിനന്ദിച്ചു.