ഈരാറ്റുപേട്ട: അൽമനാർ കാമ്പസിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂളിന്റെ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി. അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ഇ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, കമ്മിറ്റിയംഗം കെ.എച്ച്. നാസർ, ഹെവൻസ് പ്രിൻസിപ്പൽ സജന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഗ്രാന്റ് പേരന്റ്സിന്റെ വിവിധ മത്സരങ്ങളും നടന്നു.
ഹൈവൻസ് പ്രീ സ്കൂളിലെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കെ.ജി പഠനത്തോടൊപ്പം ഖുർആൻ ആദ്യം മുതൽ അവസാനം വരെ മനോഹരമായി പാരായണം ചെയ്യാനും ഖുർആനിലെ അവസാനത്തെ ജുസ്അ് മനപ്പാഠമാക്കാനും കുട്ടികളെ പ്രാപ്തമാക്കുന്ന കോഴ്സാണ് ഹെവൻസിലുള്ളത്.
കൂടാതെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന പ്രാർത്ഥനകളും കുട്ടികളെ പരിശീലിപ്പിക്കുന്നു. മൂന്നിനും നാലിനും ഇടക്ക് പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 9744173499.