ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് (ഞായർ) രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു.
വരണാധികാരി ശ്രീ. സാജു ജേക്കബ്, (ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോട്ടയം) തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ (12 തലപ്പലം) ന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് അംഗങ്ങളായ ശ്രീ.ജോയി സ്കറിയ (01 – മേലുകാവ് ), ശ്രീ.സ്റ്റാൻലി മാണി (02-മൂന്നിലവ്), ശ്രീമതി.സോളി ഷാജി (03 –തലനാട്), ശ്രീ.മോഹനൻ കുട്ടപ്പൻ (04 – തീക്കോയി), ശ്രീ.റോജി തോമസ് (05-കല്ലേക്കുളം), ശ്രീമതി. ബീന മധുമോൻ (06 -പാതാമ്പുഴ), ശ്രീ.ക്ലിന്റ് അരീപ്ലാക്കൽ (07 –വളതൂക്ക്), ശ്രീമതി. ഗീതാനോബിൾ (08 – പൂഞ്ഞാർ), ശ്രീമതി. മേഴ്സി മാത്യൂ (09- കൊണ്ടൂർ), ശ്രീമതി.ധന്യ ജോസ് (10- പിണ്ണാക്കനാട്), ശ്രീമതി അജിതാ മോഹൻദാസ് (11- തിടനാട്), ശ്രീ. ജോഷി ജോഷ്വാ (13- പ്ലാശ്ശനാൽ), കുമാരി.ആൻ മരിയ അമൽ (14 – കളത്തുകടവ് എന്നിവർക്ക് ശ്രീ. പ്രേംജി.ആർ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 -2030) ആദ്യ യോഗം മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ ന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ വച്ച് രാവിലെ 11.00 മണിക്ക് ചേർന്നു.
പ്രസ്തുത യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.സാജൻ.എം വായിച്ച് അവതരിപ്പിച്ചു. 11.30 ന് യോഗം അവസാനിച്ചു.





