Erattupetta

ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാളെ സൗഹൃദ ഇഫ്ത്താർ സംഗമം സംഘടിപ്പിക്കുന്നു

ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുള്ള സൗഹൃദ ഇഫ്ത്താർ സംഗമം നാളെ (2026 മാർച്ച് 11 ബുധനാഴ്ച) 4.30 മുതൽ കലൂർ, MES കൾച്ചറൽ കോപ്ലക്സ് ഹാളിൽ വെച്ച് സംഘടിപ്പിക്കുകയാണ്.

എകദേശം 40 വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് വന്ന് താമസം ആരംഭിച്ച ഈരാറ്റുപേട്ടക്കാരായ നമ്മുടെ മുൻഗാമികൾ തുടങ്ങി വെച്ച ഈരാറ്റുപേട്ട കൂട്ടായ് മയുടെ പിൻതുടർച്ച എന്നോണം പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ.

ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിലേക്ക് എറണാകുളത്തെ ഈരാറ്റുപേട്ടക്കാരായ ആളുകളാണ് ടി സംഗമത്തിൽ പങ്കെടുക്കുന്നത്.പ്രസിഡന്റ് അൻവർ, സെക്രട്ടറി അഡ്വ. പീർ മുഹമ്മദ് ഖാൻ, ട്രഷറർ ലത്തീഫ് ഹുസൈൻ.ഷെഫീർ പൊന്തനാൽ, ഷമീംഖാൻ, സുബൈർ, റഷീദ് വട്ടക്കയം, ഹബീ ബുള്ളാ ഖാൻ എന്നിവരടങ്ങുന്ന സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *