General

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്ന്, മാസപ്പിറ കണ്ടതിനാലാണ് നാളെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്.

നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുള്‍ നാസര്‍ഹയ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറ ദൃശ്യമായതെന്നാണ്.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാകും ചെറിയ പെരുന്നാള്‍.

നിരീക്ഷണത്തിനായി സൗദിയിലെ തുമൈര്‍, ഹോത്തോ സുദൈര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആധുനിക സജ്ജീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. യുഎഇയിലും ഖത്തറിലും സമാനമായ നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *