General

എയ്ഞ്ചൽവാലിയിൽ വനവിജ്ഞാന വ്യാപന കേന്ദ്രം തുറന്നു

എരുമേലി, മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ സംയുക്ത ആസ്ഥാനമായി വനം വകുപ്പിന് കീഴിൽ 1.31 കോടി രൂപ ചിലവഴിച്ച് രണ്ട് നിലകളിലായി പണികഴിപ്പിച്ച ഇ.ഡി. സി ഹാളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. വനം വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ നിർവഹിച്ചു.

വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്നും, പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ സൗഹൃദ പ്രദേശമാക്കി മാറ്റും എന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ,

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം മാഗി ജോസഫ്, ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്. അരുൺ,

കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, വന്യജീവി വിഭാഗം ഫീൽഡ് ഡയറക്ടർ ആൻഡ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, പി.ടി.സി.എഫ്. ഗവേണിങ് ബോഡി അംഗം എം.കെ. ഷാജി, എസ്.എ.പി.പി. കോൺഫെഡറേഷൻ ചെയർമാൻ ജോഷി ആന്റണി, ഫാ. തോമസ് തെക്കേമുറിയിൽ, ഹൈദ്രോസ് മീരാൻ,

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഡി. സോമൻ, ഉണ്ണി രാജ്, സ്‌കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, വി.പി. സുഗതൻ, റെജി അമ്പാറ, സന്തോഷ് പാലമൂട്ടിൽ, ഏയ്ഞ്ചൽവാലി ഇ.ഡി.സി. പ്രസിഡന്റ് സോജി വളയത്ത്, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *