Pala

ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബർ 29, 30, 31 തീയതികളിൽ

പാലാ: ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം 2024 ഡിസംബർ 29, 30, 31 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (1200 ധനു 14, 15, 16) താഴെ പറയുന്ന പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

ഒന്നാം ഉത്സവം: 2024 ഡിസംബർ 29 (1200 ധനു 14) രാവിലെ 5.00 ന് : പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം. 5.45 ന് അഷ്‌ടാഭിഷേകം, 6.00 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 മുതൽ 10.30 വരെ വിശേഷാൽ പൂജകൾ.

വൈകിട്ട് 5.30 ന് നടതുറക്കൽ, 6.30 ന് : ദീപാരാധന, തിരുവരങ്ങിൽ 7.00 ന് :നൃത്തസന്ധ്യ. ഭരതനാട്യം രംഗപ്രവേശം -സിന്ധു സുരേഷ്,ആതിര ബി.എൻ,
സോയി മരിയ തോമസ്,.അവതരണം – ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്ട്സ്12-ാം മൈൽ, പാലാ. നൃത്തസംവിധാനം: ആർ.എൽ.വി. എബിൻ ബേബി

രണ്ടാം ഉത്സവം: 2024 ഡിസംബർ 30 (1200 ധനു 15) രാവിലെ 5.00 ന് : പള്ളിയുണർത്തൽ. 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം, 5.45 മുതൽ : അഷ്ട‌ാഭിഷേകം, 6.00 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7.00 മുതൽ 10.30 വരെ വിശേഷാൽ പൂജകൾ.

വൈകിട്ട് 5.30 ന് : നടതുറക്കൽ, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, ദീപാരാധന, അത്താഴപൂജ. മുഖ്യകാർമ്മികത്വം : ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പളളിമന നാരായണൻ നമ്പൂതിരി. തിരുവരങ്ങിൽ 6.30 ന് തിരുവാതിര. അവതരണം: ഉമാമഹേശ്വര സംഘം, പൂവരണി.7.00 ന് : ഹൃദയജപലഹരി, അവതരണം : ശിവഹരി ഭജൻസ്, വൈക്കം.

മൂന്നാം ഉത്സവം: 2024 ഡിസംബർ 31 (1200 ധനു 16) രാവിലെ 5.00 ന് :പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം. 5.45 മുതൽ : അഷ്ടാഭിഷേകം, 6.00 മുതൽ : അഷ്ടദ്രവ്യ മഹാഗണപതിഹോമം,7.00 മുതൽ 10.30 വരെ, വിശേഷാൽ പൂജകൾ, ശുദ്ധിക്രിയകൾ, ബിംബശുദ്ധി,

ചതുഃശുദ്ധി,പഞ്ചകം, ധാര, പഞ്ചഗവ്യം, ഇരുപത്തിയഞ്ച് കലശം, ഉച്ചപൂജ (ദർശന പ്രാധാന്യം). മുഖ്യകാർമ്മികത്വം : ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാട്. 9.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്. തവിൽ &നാദസ്വരം:
ക്ഷേത്രകലാപീഠം മണിമല വിഷ്ണുവും സംഘവും. പഞ്ചവാദ്യം & ചെണ്ടമേളം: പത്ഭനാഭമാരാർ ക്ഷേത്രവാദ്യകലാപഠന കേന്ദ്രം രാമപുരം. വൈകിട്ട് 5 ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്,തുടർന്ന് ദീപാരാധ, പൂമൂടൽ.

Leave a Reply

Your email address will not be published. Required fields are marked *