Kottayam

ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍; നിയമനം സജി മഞ്ഞക്കടമ്പിലിന്റെ രാജിയെത്തുടര്‍ന്ന്

ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍. കോട്ടയത്ത് ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. സജി മഞ്ഞിക്കടമ്പില്‍ രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. ആഗസ്തയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അടിയന്തര യുഡിഎഫ് യോഗം ചേര്‍ന്നത്. സജി മഞ്ഞക്കടമ്പിലിന്റെ രാജി ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കാല്‍ നൂറ്റാണ്ടോളം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചയാളാണ് ഇ ജെ ആഗസ്തി. പിന്നീട് ജോസഫ് വിഭാഗത്തില്‍ ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *