ഈരാറ്റുപേട്ട: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന മഴവില്ല് ബാലചിത്ര രചനാ മത്സരം 30 ന് നടക്കും. ഈരാറ്റുപേട്ട ഏരിയാ തല മത്സരം രാവിലെ 9 മണി മുതൽ 12 മണി വരെ അൽമനാർ സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഏരിയാ തലത്തിൽ നടക്കുന്ന മത്സരത്തിലെ ഓരോ കാറ്റഗറിയിലേയും മൂന്ന് മികച്ച ചിത്രങ്ങൾ ജില്ലാ തലത്തിലും ജില്ലയിലെ രണ്ട് മികച്ച ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനും പരിഗണിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾ സർട്ടിഫിക്കറ്റും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും നൽകും. സംസ്ഥാന തല വിജയികൾക്ക് 1000, 5000, 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് സമ്മാനം.
നാല് കാറ്റഗറിയായാണ് മത്സരം നടക്കുന്നത്. എൽ.കെ.ജി, യു.കെ.ജി, അംഗൻവാടി (കാറ്റഗറി 1), ഒന്ന് രണ്ട് ക്ലാസുകൾ (കാറ്റഗറി 2) കുട്ടികൾക്ക് ചിത്രത്തിന് ക്രയോൺ നിറം നൽകലും 3, 4, 5 ക്ലാസ് (കാറ്റഗറി 3) കുട്ടികൾ നൽകുന്ന വിഷയത്തിനനുസരിച്ച് സ്വന്തമായി വരച്ച് ക്രയോൺ നിറവും ആറ്, ഏഴ് ക്ലാസുകൾ (കാറ്റഗറി 4) നൽകുന്ന വിഷയത്തിൽ സ്വന്തമായി ചിത്രം വരച്ച് വാട്ടർ കളറും നൽകണം. രണ്ട് മണിക്കൂറാണ് മത്സര സമയം.
മത്സരത്തിൽ പങ്കെടുക്കുന്നർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ മത്സര സ്ഥലത്തെത്തി നേരിട്ട് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. 50 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മത്സരം നടക്കുന്ന സമയത്ത് സമാന്തരമായി രക്ഷിതാക്കൾക്കായി പേരന്റിംഗ് ക്ലാസും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഇതോടൊപ്പമുള്ള ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
https://docs.google.com/forms/d/e/1FAIpQLScnYvdGww4eyp80WmO23ddqmy8QlANeDx3PGhZ-7rYmIEDr_Q/viewform
കൂടുതൽ വിവരങ്ങൾക്ക് 94968 03653, 94005 98672 നമ്പറുകളിൽ ബന്ധപ്പെടാം.