രാമപുരം: ഡോക്ടറേറ്റ് നേടിയ രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിന്‍ ജെയിംസിനെ അഭിനന്ദിച്ചു. “കണ്‍സ്യൂമേഴ്‌സ് പേഴ്‌സപ്ഷന്‍ ഓണ്‍ ഓണ്‍ലൈന്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഇന്‍ എറണാകുളം ഡിസ്ട്രിക്ട്” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്.
കഴിഞ്ഞ 12 വര്‍ഷമായി മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപികയായ ഡോ. ജെയിൻ ജെയിംസ് കോയമ്പത്തൂർ കര്‍പ്പഗം ഡീംഡ് യുണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത് .
രാമപുരം കണിയാരകത്ത് ജയിംസിന്റെയും ഡാര്‍ളി ജെയിംസിന്റെയും മകളാണ്. ഭര്‍ത്താവ് ഡോ. ടെനിസണ്‍ തോമസ് കഴിഞ്ഞ വർഷം ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയിരുന്നു.
അക്കാദമിക തലത്തില്‍ മികച്ച നേട്ടം കൈവരിച്ച ജെയിന്‍ ജെയിംസിനെ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് അലഞ്ചേരിൽ,സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , ഐ ക്യു എ സി കോർഡിനേറ്റർ കിഷോർ, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി പ്രതിനിഥികൾ തുടങ്ങിയവര്‍ അഭിനന്ദിച്ചു.