ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 87 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം സെൻറ്. ലിറ്റിൽ ത്രേസ്യാസ് എൽ .പി സ്കൂളിൽ നിർമ്മിച്ച സ്ത്രീ സൗഹൃദ ശുചിമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണങ്ങാനം, കടനാട്, മീനച്ചിൽ പഞ്ചായത്തുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനായി ജി-ബിൻ, റിംഗ് കമ്പോസ്റ്ററുകൾ സ്ഥാപിക്കുകയും വിവിധ സ്കൂളുകളിൽ ശുചിത്വ സമുച്ചയങ്ങൾ നിർമ്മിക്കുകയും ചെയ്യും.
സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്ര സിസ്റ്റർ ഷൈനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി, ജോഷി വെട്ടുകാട്ടിൽ, ജോസ് മടത്തിപ്പറമ്പിൽ, ജോർജ് ജെ പൈകട , ജോസ് ജെ തയ്യിൽ,
അധ്യാപകരായ സിസ്റ്റർ റോസ് മാത്യു, ജിജി ജോസ്, ജ്യോതി സേവ്യർ, അൽഫോൻസാ ജോർജ്, അലൻ തോമസ്, പി.ടി.എ. അംഗങ്ങളായ ജോജൻ തോമസ്, രാഹുൽ അഗസ്റ്റിൻ, വിപിൻ സെബാസ്റ്റ്യൻ, ജോജോ ജോസഫ്, വിനീഷ് രാജപ്പൻ, ലേഖാ ഷാജി, ലിറ്റി സിജു തുടങ്ങിയവർ ആശംസകളർപ്പിച്ചു.