Erattupetta

ദുരന്തനിവാരണപരിശീലന പ്രോഗ്രാം

ഈരാറ്റുപേട്ട: ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണപരിശീലന പ്രോഗ്രാം കാരക്കാട് എം എം എം യു എം യു പി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.

അപകടങ്ങൾ ഉണ്ടാവുന്ന അടിയന്തര ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച ‘ദുരന്തനിവാരണ പരിശീലന കളരി’ തീപിടുത്തം, ഗ്യാസ് സിലിണ്ടർ മൂലം ഉണ്ടാകുന്ന ഗാർഹികാപകടങ്ങൾ, ഭക്ഷണം കുടുങ്ങൽ അടക്കമുള്ള ഏത് അപകടങ്ങളിലും ജാഗ്രതയോടെയുള്ള ഇടപെടലുകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പഠന പരിശീലന ക്ലാസ് അനസ് മുഹമ്മദ് നയിച്ചു.

പ്രോഗ്രാമിന് സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വികെ സ്വാഗതം ആശംസിച്ചു. മാനേജ്മെൻറ് ട്രസ്റ്റ് അംഗങ്ങളായ കെ എ മുഹമ്മദ് സക്കീർ, മുഹമ്മദ് ഹാഷിം എന്നിവർ ചേർന്ന് നന്മക്കൂട്ടത്തിനുള്ള ആദരവ് നൽകി.

പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്, വൈസ് പ്രസിഡണ്ട് അസീസ് പത്താഴപ്പടി, കമ്മിറ്റി അംഗങ്ങളായ ഹാരിസ് ഫലാഹി, അസീം ടി എച്ച് നന്മക്കൂട്ടം പ്രവർത്തകരായ പ്രസിഡൻ്റ് ഷാജി കെ.കെ.പി, ഷെൽഫി ജോസഫ്, ജഹനാസ് പി പി, അനസ് പുളിക്കിൽ, ഫൈസൽ ടി എ, ഷിയാസ് പാറയിൽ, ഹാരിസ് പുളിക്കിൽ, ദിലീപ്, ഷിഹാബ് തീക്കോയി, അമീർ ജഹനാസ്, ഷെഫിൽ ഹക്കിം, ജലീൽ കെ.കെ പി എന്നിവർ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *