ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ERT അംഗങ്ങളുടെ ദുരന്ത ലഘൂകരണ പരിശീലന പരിപാടി നടത്തും. നാളെയും, നാളെകഴിഞ്ഞും ( 27, 28 തീയതികളിലായി) തിടനാട് ഗവൺമെൻറ് ഹൈസ്കൂളിലും പരിസരത്തുമായി ആണ് സംഘടിപ്പിക്കുന്നത്.
ഈ ബ്ലോക്കിലെ മേലുകാവ് മൂന്നിലവ് തലനാട്, തീക്കോയി പൂഞ്ഞാർ തെക്കേക്കര പൂഞ്ഞാർ, തിടനാട് തലപ്പലം എന്നീ എട്ടു ഗ്രാമപഞ്ചായത്തിലെ ആളുകൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുക. 27 (ശനി) രാവിലെ 10 മണിക്ക് തിടനാട് സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാഡസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
ദുരന്ത ലഘൂകരണം , ഫയർ സേഫ്റ്റി, കമാൻഡോ നെറ്റ് , റിവർ ക്രോസിങ്ങ് / കയാക്കിംഗ് , ഫസ്റ്റ് എയ്ഡ്, സിപിആർ, കാലാവസ്ഥാ അറിയിപ്പുകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ പരിശിലനത്തിൽ ഉണ്ടാകും. ഈരാറ്റുപേട്ട ഫയർഫോഴ്സ്, ഫയർ സേഫ്ടി അനുബന്ധ കാര്യങ്ങളിൽ പരിശീലനം നൽകും.
ഇന്ത്യൻ എയർഫോഴ്സ് റിട്ട വിംഗ് കമാൻഡർ യു കെ പാലാട്ടിൻ്റെയും, അസി ഇൻസ്ട്രക്ടറും വാട്ടർ സ്പ്പോർട്ട്സ് ഓപ്പറേറ്റുറുമായ ബിനു പെരുമനയുടെയും നേത്യത്വത്തിൽ ടെൻസിംഗ് ന്വേച്ചർ & അഡ്വെഞ്ചർ ക്ലബ്ബിൻ്റെ സങ്കേതിക സഹകരണത്തോടെയാണ് പരിപാടി നടത്തുക. പരിശിലനം വിജയകരമായി പൂർത്തികരിക്കുന്നവർക്ക് ബ്ലോക്ക് പഞ്ചായാത്ത് സർട്ടിഫികറ്റ് നൽകും.





