പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും മുൻ ഗവർണർമാരായ MJF ലയൺ ഡോക്ടർ സണ്ണി വി സഖറിയായും, MJF ലയൺ മാഗി ജോസും, ക്ലബ് പ്രസിഡന്റ് മനോജ് മാത്യുവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോബേഴ്സ് തോമസും പ്രസംഗിച്ചു.
ലയൺ മെമ്പർമാരായ ചാർളി ജേക്കബ്, ബി ഹരിദാസ്, മനേഷ് കല്ലറക്കൽ, ജോസ് മനക്കൽ, സ്റ്റാൻലി തട്ടാംപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ദയ പാലിയേറ്റിവ് ചെയർമാൻ ജയകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
കൂടാതെ കേരള വനിത – ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ശൈശവ വിവാഹത്തിന് എതിരെയുള്ള പ്രതിജ്ഞയും ഈ അവസരത്തിൽ നടത്തി. എൻ എസ് എസ് വോളണ്ടിയർമാരായ മാത്യു സോജൻ, കൗമുദി കളരിക്കണ്ടി എന്നിവർ പങ്കെടുത്തു.