കോട്ടയം : മതപരിവർത്തനം ആരോപിച്ച് രണ്ട് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് സർക്കാരിന്റെ നടപടി മതേത്വരത്ത രാജ്യമായ ഇന്ത്യക്ക് അപമാനമാണെന്നും, അവരെ എത്രയും വേഗം വിട്ടയ്ക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു.
ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയുള്ള സംഘ പരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം നേത്യ യോഗം ഉത് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്കുഴിവേലിൽ.
പ്രൊഫ. സി.എ അഗസ്റ്റ്യൻ, സിറിയക്ക് പാലാക്കാരൻ, ജോർജ് മരങ്ങോലി, അനിൽ കാട്ടാത്തു വാലയിൽ , പാപ്പച്ചൻ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.